Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus

കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ചു; റോ​ഡി​ൽ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി

പാ​ല​ക്കാ​ട്: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട്ടു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ൽ​പ്പാ​ത്തി കു​ന്നും​പു​റം ഫൈ​സ​ൽ (38) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​സ​മ​യ​ത്ത് ഫൈ​സ​ലി​ന്‍റെ മ​ക​ൻ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു. റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ല്‍ മ​ക​ന്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഫൈ​സ​ലി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു.

National

തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി; 17 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദ് -ബീ​ജാ​പു​ർ ദേ​ശീ​യ​പാ​ത​യി​ൽ രം​ഗ​റെ​ഡ്‌​ഡി ജി​ല്ല​യി​ലെ മി​ർ​സാ​ഗു​ഡ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ന്ധ്ര ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യി​ൽ ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ച്ചാ​ണ് ദു​ര​ന്തം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ശി​വ​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ത്ത​ര​വി​ട്ടു.

District News

വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

അ​ഞ്ച​ല്‍ : വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നും ഏ​രൂ​ര്‍ പാ​ങ്ങു​പാ​റ​ത്ത​ടം -കൊ​ല്ലം സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ബ​സ് സ​ര്‍​വീ​സ് കെ​എ​സ്ആ​ര്‍​ടി​സി പു​ന​രാ​രം​ഭി​ച്ചു. നേ​ര​ത്തെ സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് കോ​വി​ഡു​കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് പ​ല​ത​വ​ണ നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും സ​ര്‍​വീ​സ് പു​ന്നാ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഒ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ വാ​ര്‍​ഡ് അം​ഗ​വും ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ഷൈ​ന്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി.​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും പൊ​ന്നാ​ട ന​ല്‍​കി സ്വീ​ക​രി​ച്ചും ല​ഡു വി​ത​ര​ണം ചെ​യ്തു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ബ​സ് സ​ര്‍​വീ​സി​നെ സ്വീ​ക​രി​ച്ച​ത്.
ഒ​രു ബ​സ് സ​ര്‍​വീ​സ് പോ​ലും ഇ​ല്ലാ​തി​രു​ന്ന പാ​ങ്ങു​പാ​റ​ത്ത​ടം ഭാ​ഗ​ത്തേ​ക്കാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. നാ​ട്ടു​കാ​ര്‍​ക്കു വ​ലി​യ ത​ര​ത്തി​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നു ഷൈ​ന്‍ ബാ​ബു പ​റ​ഞ്ഞു.

 

Kerala

പ​രാ​ക്ര​മ​വു​മാ​യി ക​ബാ​ലി; കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ക്ര​മി​ച്ചു

അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. 
ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബ​സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ന​യെ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.
തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് അ​തി​ര​പ്പ​ള്ളി​യി​ൽ ക​ബാ​ലി​യു​ടെ പ​രാ​ക്ര​മം ഉ​ണ്ടാ​വു​ന്ന​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ വ​നം​വ​കു​പ്പ് ഇ​ട​പെ​ട​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സ്കൂ​ള്‍ ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ട​ന​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക‌​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​നാ​ണ് മ​രി​ച്ച​ത്.

ദാ​റു​ൽ ഹു​ദാ​യ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ജ​യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ജ​യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Kerala

സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

 

കൊ​ച്ചി: സ്വ​കാ​ര്യ​ബ​സു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം, സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്കു മു​ന്നി​ലും പി​ന്നി​ലും അ​ക​ത്തും കാ​മ​റ സ്ഥാ​പി​ക്ക​ണം, വാ​ഹ​നം എ​വി​ടെ എ​ത്തി​യെ​ന്നു കൃ​ത്യ​മാ​യി അ​റി​യാ​ന്‍ ക​ഴി​യു​ന്ന ജി​യോ ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ക്ക​ണം എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്തു സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് സി.​പി. മു​ഹ​മ്മ​ദ് നി​യാ​സി​ന്‍റെ ഉ​ത്ത​ര​വ്.

ഗ​താ​ഗ​ത അ​ഥോ​റി​റ്റി ജ​നു​വ​രി​യി​ലെ​ടു​ത്ത തീ​രു​മാ​ന​വും ഇ​തി​നു തു​ട​ര്‍​ച്ച​യാ​യി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ പു​റ​പ്പെ​ടു​വി​ച്ച സ​ര്‍​ക്കു​ല​റും ചോ​ദ്യം ചെ​യ്താ​ണു ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യ​ത്.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം സാ​ധ്യ​മാ​യ വ്യ​വ​സ്ഥ​ക​ള്‍ മാ​ത്ര​മേ കൊ​ണ്ടു​വ​രാ​നാ​കൂ. നി​യ​മ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം എ​സ്ടി​എ​യ്ക്ക​ല്ല, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണ്. ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യ​വ​സ്ഥ ന​ട​പ്പാ​ക്കി​യാ​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ല്‍, ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന​തും വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. 2023നും 2025​നും ഇ​ട​യി​ല്‍ സം​സ്ഥാ​ന​ത്ത് 1017 ബ​സ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​താ​യും സ​ര്‍​ക്കാ​രി​ന്‍റേ​തു ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണു സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യ​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും​മു​മ്പ് ബ​ന്ധ​പ്പെ​ട്ട​വ​രെ കേ​ള്‍​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന​ത് ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണു ഹ​ര്‍​ജി​ക​ള്‍ കോ​ട​തി ത​ള്ളി​യ​ത്.

Latest News

Up